Our Story

പഠിപ്പിക്കുക മാത്രമല്ല പഠിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നിടം

പഠിച്ചും വളർന്നും മിടുക്കരായിക്കഴിഞ്ഞ് പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോൾ അമ്മയ്ക്കൊപ്പം മനസിൽ കാസേരയിട്ട് ഇരിപ്പാക്കിയ ചില അധ്യാപകരുണ്ടാകും. അങ്ങനെ മനസുകളിൽ ഇടം നേടുന്ന അധ്യാപകർ പഠിപ്പിക്കുന്ന സ്ഥാപനമാണ് കൊടുങ്ങല്ലൂർ കോട്ടപുറത്തെ വിന്നേഴ്സ് കോച്ചിങ് സെന്റർ, ചിരിയോടെയും വാത്സല്യത്തോടെയുമല്ലാതെ ഇവിടെ ക്ലാസുകൾ തുടങ്ങാറില്ല. അധ്യാപനം ഹൃദയത്തിൽ നിന്നാണിവിടെ. അതു കൊണ്ടു തന്നെ ക്ലാസെടുത്തു കഴിഞ്ഞു,വേണമെങ്കിൽ പഠിച്ചു ജയിച്ചോ എന്നൊരു നിലപാടുമില്ല. കുട്ടികളുടെ പഠനനിലവാരവും ശേഷിയും മനസിലാക്കി അതിനൊത്തവണ്ണം പഠിക്കേണ്ട കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ അധ്യാപകർ സഹായിക്കും. കർക്കശ്യം വേണ്ടിടത്ത് അമ്മയെപ്പോലെ കഠിനമായ നിലപാടുകളായും യും അധ്യാപകരെത്തും.

ആ പഴയ ബഞ്ചും ഡെസ്കും, മനോജ്‌ സാറും വിനുമോൾ ടീച്ചറും കല്യാണം കഴിച്ച് മകൻ ജനിച്ച കാലത്തേക്കു തിരികെപ്പോയാൽ വിന്നേഴ്സ് കോച്ചിങ് സെന്ററിന്റെ തുടക്കകാലം കാണാം. പത്താൻപതു വർഷങ്ങൾക്കു മുമ്പ് ഒരു വയസുകാരൻ മകനൊപ്പം പിച്ചവച്ച് ട്യൂഷൻ സെന്റർ നടന്നു തുടങ്ങിയ കാലം. മനോജ് സാറിന്റെ ചെറിയൊരു സർക്കാർ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടില്ലെന്ന തിരിച്ചറിവിൽ വിനുമോൾ ടീച്ചർ കോട്ടപ്പുറത്ത് പഴയൊരു കടയോടു ചേർന്നുള്ള ബഞ്ചും ഡെസ്കും വലിച്ചിട്ട് ബ്ലാക് ബോർഡുമൊരുക്കി. പഠിക്കാനെത്തുന്ന കുട്ടികൾ ബ്ലാക്ബോർഡിൽ നിന്നു വായിച്ചെടുത്തു..ട്യൂഷൻ സെന്റർ, അടിയിലൊരു വര രണ്ടു കുത്ത്. അന്നു വിനുമോൾ ടീച്ചറുടെ കയ്യൊപ്പു പതിഞ്ഞ ബ്ലാക്ക്ബോർഡിലേക്ക് കുട്ടികൾ നോക്കിയിരുന്നു നെടുവീർപ്പിട്ടു. “എന്താ ടീച്ചറെ ഇത് നമുക്കു നല്ലൊരു പേരു വേണ്ടേ? ട്യൂഷൻ സെന്റർ എന്നതു മായ്ച്ച് അവർ തന്നെയെഴുതിയ പേരാണ് 'വിന്നേഴ്സ്' , മക്കളേ എന്നുള്ള ടീച്ചറുടെ വിളിയിൽ അവർ തന്നെ തി രിച്ചറിഞ്ഞിരുന്നു. യെസ് വി ആർ വിന്നേഴ്സ്, മനോജ് സാറും വിനുമോൾ ടീച്ചറും ഒരു വയസുള്ള മകനെയും സ്കൂട്ടറിൽ കയറ്റി വലം ചുറ്റിയതു മുഴുവൻ പിന്നെ ഈ ട്യൂഷൻ സെന്ററിനു ചുറ്റുമാണ്. തങ്ങളുടെ ലോകം അവർ മറ്റുള്ളവരുടെ മക്കളുടെ പുരോഗതി ലേ ക്കൊതുക്കിയപ്പോൾആ ലോകം തന്നെ അവർക്കു വേണ്ടി വലുതായി. ആദ്യമായി വരുന്ന ഒരു കുട്ടിയിൽ നിന്ന് അവന്റെ കുടുംബം മുഴുവനിലേക്കെന്നപോലെ അവർക്കുമുന്നിൽ വാതിലുകൾ തുറന്നു.

വഴിത്തിരിവായ മാത്‍സ് ക്രാഷ്, പത്താം ക്ലാസിലേക്കു കടക്കും മുമ്പേയുള്ള രണ്ടുമാസത്തെ അവധിക്കാലത്ത് കണക്കിലെ മുഴുവൻ പാഠഭാഗങ്ങളും ക്ലാസ് എടുക്കുകയും ഓരോ അധ്യായവും കേന്ദ്രീകരിച്ച് പരീക്ഷകൾ നടത്തി. പഠിച്ചത് ഉറപ്പിക്കുകയും ചെയ്യും . ഈ രീതിയിൽ വിനു മോൾ ടീച്ചർ തുടങ്ങിവച്ച മാത്‍സ് ക്രാഷ് കോഴ്സ് പത്താം ക്ലാസ്സിൽ ഉയർന്നവിജയം കൈവരിക്കുന്നതിൽ വിന്നേഴ്സിന്റെ മാസ്റ്റർ പ്ലാനായി മാറി.തുടങ്ങി ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അനേകം കുട്ടികൾ മാത് സ് ക്രാഷിനു വേണ്ടി ചേരുകയും തുടർന്നുള്ള അധ്യയനവർഷം ഉന്നതവിജയം നേടുകയും ചെയ്തു. സ്കൂൾ തുറക്കും മുമ്പുതന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ആ വിഷയം പഠിച്ചു കഴിയുന്നതുകൊണ്ട് മറ്റു വിഷയങ്ങൾ പഠിക്കാൻ ധാരാളം സമയം കിട്ടുകയും ചെയ്യും. വർഷാവസാനം ആകുമ്പോൾ കുട്ടികൾക്ക് കണക്കിൽ എഴു റിവിഷനുകളും മറ്റു വിഷയങ്ങളിൽ അഞ്ചു റിവിഷനുകളും വരിക്കുന്ന രീതിയിലാണ് പഠനക്രമം . അതുകൊണ്ടുതന്നെ ഇതു പൂർത്തിയാക്കുന്ന കുട്ടികളുടെ ആത്മവിശ്വാസത്തിന്റെ ലവൽ ഒന്നു വേറെ തന്നെ ആയിരിക്കും.

പഠനപുരോഗതിക്ക് ധ്യാനവും പ്രാർത്ഥനയും മനസാന്നിദ്ധ്യമാണ് പഠനപുരോഗതിയുടെ അടിസ്ഥാനമെന്നു മനസിലാക്കി അൽപം ധ്യാനവും പ്രാണായാമവുമൊക്കെ ഉപ യോഗപ്പെടുത്താൻ തുടങ്ങി. ഓരോ ദിവസവും വിന്നേഴ്സ് കോച്ചിങ് സെന്ററിലെ ക്ലാസുകൾ തുടങ്ങുന്നത് ധ്യാനത്തോടെ യാണ്. ഇത്രയും പോസിറ്റിവായ അന്തരീക്ഷമുള്ളതുകൊണ്ടുതന്നെ പഠിച്ചിറങ്ങിയ കുട്ടികളിൽ പഠിപ്പിക്കാൻ പാഷനുള്ള പലരും തിരികയെത്തി . അവരും ചേർന്നാണ് പിന്നീടുള്ള വർഷങ്ങളിൽ സ്ഥാപനത്തിനെ മുന്നോട്ടു നയിക്കുന്നത്, ഈ വിന്നേഴ്സ് ടീമാ ണ് സ്ഥാപനത്തിന്റെ ശക്തി. ദിവസവും രാവിലെ തലേദിവസം പഠിപ്പിച്ച കാര്യങ്ങൾ ഓരോരുത്തരും പഠിച്ചിട്ടുണ്ടോയെന്ന് പരീക്ഷയിലുടെ പരിശോധിക്കും ഉഴപ്പുന്നവരുടെ മാതാപിതാക്കളു മായി ഉടൻ തന്നെ ബന്ധപ്പെടും. എല്ലാമാസവും കുട്ടിയുടെ പോഗ്രസ് കാർഡ് മാതാപിതാക്കൾക്ക് വിലയിരുത്താനായി നൽകും.





പ്രധിസന്ധികളിൽ ഊർജസ്വലതയോടെ, കോവിഡ് കാലം എല്ലാ മേഖലകളിലും ആശങ്കകൾ വിതച്ചപ്പോൾ വിന്നേഴ്സ് കാത്തിരിക്കാനാണു തീരുമാനിച്ചൻ കോവിഡ് വേഗം തീരണേയെന്ന പ്രാർത്ഥനയോടെ ക്ലാസ് മുറികൾ അവർക്കുവേണ്ടി കാത്തിരുന്നു. മൂന്നു മാസങ്ങൾ കഴിഞ്ഞിട്ടും തീരുന്ന ഭാവ മില്ലെന്നായപ്പോൾ കയ്യിലുള്ള അറിവൊക്കെ മിനുക്കിയെടുത്ത് ഓൺലൈനായി ക്ലാസുകൾ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിപ്ലവമായിരുന്നു അത്. മുഖത്തു നിറഞ്ഞ പുഞ്ചിരിയോ വീഡിയോയിലൂടെ ക്ലാസുകളെടുക്കുന്ന അധ്യാപകരും ഓരോ അധ്യാപകരുടെ ക്ലാസിനും കുട്ടികളെ വിശദമായി ശ്രദ്ധി ക്കാൻ ആറോളം ഷാഡോ അധ്യാപകരുമായി ഓൺലൈൻ പഠനം കൃത്യമായി മുന്നേറി. വീഡിയോ ഓൺ ചെയ്തിട്ട് വീട്ടിൽ അല ക്ഷ്യമായിരിക്കുന്നതൊക്കെ ഷാഡോ അധ്യാപകർ കൃത്യമായി ശ്രദ്ധിക്കും .എപ്പോൾ വേണമെങ്കിലും പിടിവീഴുമെന്നറിഞ്ഞതോടെ കുട്ടികൾ ഓൺലൈൻ പഠനം ആത്മാർത്ഥമായിത്തന്നെ ഏറ്റെടു ത്തു. അങ്ങനെ സജീവമായ സ്റ്റുഡിയോകൾ പണിയെടുത്ത് വിന്നേഴ്സ് മുടക്കമില്ലാതെ ക്ലാസുകളെടുക്കുന്നു ഓൺലൈൻ പഠനം വൻവിജയമായതോടെ ഓൾ കേരള വിങ് തന്നെയുണ്ട് വിന്നേഴ്സിന്. കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫ് പോലുള്ള മറ്റു രാജ്യങ്ങളിലും വിന്നേഴ്സ് കേന്ദ്രങ്ങളുണ്ട്. ഓൺലൈൻ പഠനം ഉ ഴപ്പുന്നവർ സെന്ററിൽ നേരിട്ടെത്തി പഠിക്കേണ്ടി വരുമെന്ന പോസിറ്റീവ് ശിക്ഷയുമുണ്ട്. കഴിഞ്ഞ വർഷത്തെ റിസൾട്ട് അനുസ മിച്ച് 3000 കുട്ടികൾ പരീക്ഷ എഴുതിയതിൽ 2028 പേർ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. തൊണ്ണൂറു ശതമാനം കുട്ടികളും പറയുന്നത് വിന്നേഴ്സിന്റെ ഓൺലൈൻ ക്ലാസുണ്ടെങ്കിൽ ഇനി ഓഫ് ട്യൂഷന്റെ ആവശ്യമേയില്ലെന്നാണ്.

പഠിക്കാനുള്ള ആഗ്രഹമുണ്ടെങ്കിൽ സ്കോളർഷിപ്, കോവ്ഡ് പ്രതിസന്ധികളുടെ സമയത്ത് മറ്റൊരുകാര്യം കൂടി തിരിച്ചറിഞ്ഞു. ജോലിയും ബിസിനസുമൊക്കെ നഷ്ടത്തിലായ ഒരുപാട് അച്ഛനമ്മമാർ കുട്ടികളെ എങ്ങനെ പഠിപ്പിക്കുമെന്ന് ആശങ്കയിലാണ്. അവർക്കായി ഒരു സ്കോളർഷിപ് പദ്ധതിയും വിന്നേഴ്സ് നടപ്പാക്കി, നിർദ്ധനരായ എന്നാൽ പഠിക്കാൻ ഏറെ താൽപര്യമുള്ള 3000 കുട്ടികൾക്ക് സൗജന്യ ട്യൂഷൻ കഴിഞ്ഞ വർഷം നടപ്പിലാക്കി ഈ വർഷമത് 5000 പേരിലേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനുവേണ്ടി പി.ടി.എ പ്രസിഡന്റോ വാർഡ് മെമ്പറോ കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപക നൽകുന്ന ഒരു ശുപാർശക്കത്തു മാത്രം നൽകിയാൽ മതി. കുട്ടി യഥാർഥത്തിൽ നിർധന വിഭാഗത്തിൽപ്പെട്ടതാണോയെന്ന് ഉറപ്പാക്കാനാണിത്. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ മീനാക്ഷിബാബുരാജ് മികച്ച റാങ്കു നേടി തൃശൂർ എംബിബിഎസ് കോളജിൽ അഡ്മിഷൻ നേടിയിരുന്നു. മീനാക്ഷിക്കും വിന്നേഴ്സിനെക്കുറി ച്ചും വിന്നറായതിനെക്കുറിച്ചും പറയാനുണ്ട്. അനിയൻ ട്യൂ ഷ നു പോയ സ്ഥാപനമെന്ന പരിചയത്തിലാണ് എൻട്രൻസിന് വിന്നേഴ്സ് ൽ ചേർന്നത് രാവിലെയുള്ള ധ്യാനവും പ്രാർത്ഥനയുമാ ണ് ആദ്യം ആകർഷിച്ചത്. വിന്നേഴ്സിലേക്കു പോകാൻ തന്നെ സന്തോഷം തോന്നി. എൻട്രൻസ് ക്രാഷ് കോഴ്സിന്റെ ഓരോ ദിവസത്തെയും ക്ലാസിനിടയ്ക്ക് വർക്ക്ഷീറ്റുകൾ കിട്ടും. അതു പിറ്റെ ദിവസത്തെ ക്ലാസിൽ ചർച്ച ചെയ്യും. ഇതൊക്കെ പരീക്ഷയിൽ ഏറെ സഹായിച്ചു. വളരെ സമർപ്പണ മനോഭാവമുള്ളവരാണ്. അവിടത്തെ ഓരോ ടിച്ചർമാരും

വിന്നേ ഴ്സിൽ ചേരുന്ന ഓരോ കുട്ടിയോടും ചോദിച്ചാൽ അവരുടെ മനസിൽ മായ്ച്ചു കളയാൻ പറ്റാത്ത സ്ഥാനത്ത് ഇവിടത്തെ അധ്യാപകരുണ്ടാകും അതുതന്നെയാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയവും സ്റ്റേറ്റ് സിലബസിൽ 8, 9, 10, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകൾക്കുള്ള ട്യൂഷനുണ്ട്. സിബിഎസ്ഇ സിലബസിലെ 9, 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളും, മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് ക്ലാസുകളുരുണ്ട്